487. നല്ലവനേ നൽവഴി കാട്ടി – Nallavane Nalvazhi Kaatti

| Scripture | |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | കോശി തലയ്ക്കൽ |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Nallavane Nalvazhi Kaatti
Nallavane Nalvazhi Kaatti (Song 487) is a hymn by Koshy Thalackal in the Marthoma Kristheeya Keerthanangal collection. Recalling how the Good One led His people through the desert and the sea, the singer asks Him to lead and protect them in danger and sickness, and to give a heart of love for the despised and afflicted. Addressing the royal priest who opened heaven’s door at Calvary, the hymn asks to walk in His footsteps and become like Him.
Malayalam Lyrics
Pallavi
നല്ലവനേ നൽവഴി കാട്ടി എന്നെ വഴി നടത്തു
ഘോരവൈരിയെൻ പിന്നിൽ ചെങ്കടൽ മുന്നിൽ
എന്നെ വഴി നടത്തു … നല്ലവനേ
1
മരുഭൂമിയിൽ അജഗണം പോൽ തൻ ജനത്തെ നടത്തിയോനെ
ആഴിയതിൽ വിഥിയൊരുക്കി മറുകരയണച്ചവനേ
കണ്ണീർതാഴ്വരയിൽ ഇരുൾ വീഥികളിൽ നി
എന്നെ വഴി നടത്തു (2) … നല്ലവനെ
2
ആപത്തിലും രോഗത്തിലും എനിക്കഭയം നീ മാത്രമേ
കാലുകളെ വീഴ്ചയിൽ നിന്നും രക്ഷിക്കുന്നതും നീയേ
എന്റെ പ്രാണനെ മരണത്തിൽ വീണ്ടെടുത്തോനേ
കണ്ണുനീർ തുടപ്പോനേ … നല്ലവനെ
3
സ്നേഹമില്ലാത്തിടങ്ങളിൽ സ്നേഹം പകരാൻ മനസ്സു തരൂ
നിന്ദിതരെ പീഡിതരെ പരിപാലിക്കാൻ കൃപയരുളു
നിന്റെ കാലടിയിൽ പദമൂന്നി നടക്കാൻ
എന്നെ അനുവദിക്കൂ (2) … നല്ലവനെ
4
ഞാനൊരുവൻ വഴിയെന്നരുളിയ രാജപുരോഹിതനേ
കാൽവറിയിൽ സ്വർഗ്ഗകവാടം എനിക്കായ് തുറന്നവനേ
നിന്നെപ്പോലെയായ് തീരാൻ നിന്നിൽ വന്നണയാൻ
എന്നെ അനുവദിക്കൂ (2) … നല്ലവനെ
Manglish Lyrics
Pallavi
Nallavane Nalvazhi Kaatti Enne Vazhi Nadathu
Ghoravairiyen Pinnil Chenkadal Munnil
Enne Vazhi Nadathu … Nallavane
1
Marubhoomiyil Ajaganam Pol Than Janathe Nadathiyone
Aazhiyathil Vithiyorukki Marukarayanachavane
Kanneerthaazhwarayil Irul Veethikalil Ni
Enne Vazhi Nadathu (2) … Nallavane
2
Aapathilum Rogathilum Enikkabhayam Nee Maathrame
Kaalukale Veezhchayil Ninnum Rakshikkunnathum Neeye
Ente Praanane Maranathil Veendeduthone
Kannuneer Thudappone … Nallavane
3
Snehamillaathidangalil Sneham Pakaraan Manassu Tharoo
Nindithare Peedithare Paripaalikkaan Kripayarulu
Ninte Kaaladiyil Padamoonni Nadakkaan
Enne Anuvadikkoo (2) … Nallavane
4
Njaanoruvan Vazhiyennaruliya Raajapurohithane
Kaalvariyil Swarggakavaadam Enikkaay Thurannavane
Ninneppoleyaay Theeraan Ninnil Vannanayaan
Enne Anuvadikkoo (2) … Nallavane