381. യുദ്ധത്തിനു യുദ്ധത്തിനു കേൾക്ക – Yudhathinu Yudhathinu Kelkka

| Scripture | |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | വി. നാഗൽ |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Yudhathinu Yudhathinu Kelkka
Yudhathinu Yudhathinu Kelkka (Song 381) is a battle hymn from the Marthoma Kristheeya Keerthanangal collection, written by V. Nagal and set to the tune “Ente Thozhare Kodi Kaan”. It is a trumpet call to the army of believers: gathered under the banner of the cross, they are assured that Satan’s host cannot stand before the name of Jesus, that God’s Spirit and God’s word are their only weapons, and that the fortress of darkness will fall when the trumpets sound. The hymn looks ahead to all creation bowing before God’s majesty and closes with Hallelujah and praise to God, the Son and the Spirit.
Malayalam Lyrics
1
യുദ്ധത്തിനു യുദ്ധത്തിനു കേൾക്ക കാഹളം
ശക്തിയോടു ധ്വനിക്കുന്നു സൈന്യം കൂടേണം
യേശുക്രിസ്തു രാജാവാകും സർവ്വ ഭൂമിയിൽ
സേവകരാം നാമും കൂടെ വാഴും തേജസ്സിൽ
2
ക്രൂശിൻ കൊടിക്കീഴിൽ എങ്ങും ജയം കൊള്ളും നാം
വാശിയിൽ എതിർക്കുന്നവൻ വീഴും നിശ്ചയം … യേശു
3
സാത്താൻ തന്റെ സൈന്യം കൂട്ടി എതിർ നിൽക്കുമോ
യേശു നാമം കേട്ടിട്ടവർ ഓടുകില്ലയോ … യേശു
4
മായഭക്തി ലോകയുക്തി അല്ല ആശ്രയം
ദൈവാത്മാവും ദൈവവാക്കും അത്രെ ആയുധം … യേശു
5
കാഹളങ്ങൾ ഊതി നാം അട്ടഹസിച്ചീടും
അപ്പോൾ ഇരുട്ടിന്റെ കോട്ട താനെ വീണിടും … യേശു
6
നീതിസൂര്യൻ ശോഭയോടുദിക്കും ഉള്ളത്തിൽ
പാടിക്കൊണ്ടനേകർ വരും ജീവവഴിയിൽ … യേശു
7
ഭൂമിയുടെ അറ്റത്തോളം സർവ്വ സൃഷ്ടിയും
ദൈവത്തിൻ മഹത്വം കണ്ടുവീണു കുമ്പിടും … യേശു
8
ഹല്ലേലുയ്യാ ഹല്ലേലുയ്യാ സ്തുതി സ്തോത്രവും
എന്നന്നേക്കും ദൈവത്തിനും പുത്രനാത്മനും … യേശു
Manglish Lyrics
1
Yudhathinu yudhathinu kelkka kaahalam
Shakthiyodu dhvanikkunnu sainyam koodenam
Yeshukristhu raajaavaakum sarvva bhoomiyil
Sevakaraam naamum koode vaazhum thejassil
2
Krooshin kodikkeezhil engum jayam kollum naam
Vaashiyil ethirkkunnavan veezhum nishchayam … Yeshu
3
Saathaan thante sainyam kootti ethir nilkkumo
Yeshu naamam kettittavar odukillayo … Yeshu
4
Maayabhakthi lokayukthi alla aashrayam
Daivaathmaavum daivavaakkum athre aayudham … Yeshu
5
Kaahalangal oothi naam attahasicheedum
Appol iruttinte kotta thaane veenidum … Yeshu
6
Neethisooryan shobhayodudikkum ullaththil
Paadikkondanekar varum jeevavazhiyil … Yeshu
7
Bhoomiyude attatholam sarvva srushtiyum
Daivathin mahathvam kanduveenu kumbidum … Yeshu
8
Halleluyyaa halleluyyaa sthuthi sthothravum
Ennannekkum daivathinum puthranaathmanum … Yeshu