300. വിതച്ചിടുക നാം സ്വർഗ്ഗത്തിന്റെ – Vithachchiduka Naam Swarggaththinte

Vithachchiduka Naam Swarggaththinte
ScripturePsalm 126:5-6
Song’s ChordsGuitar, Ukulele, Piano, Mandolin
Lyricistവി. നാഗല്‍
CategoryMarthoma Kristheeya Keerthanangal

Listen Song Vithachchiduka Naam Swarggaththinte

Vithachchiduka Naam Swarggaththinte (Song 300) is a hymn from the Marthoma Kristheeya Keerthanangal collection, credited to V. Nagal and listed in the hymnal with the English title ‘Sowing in the Morning’ (S.S. 757). Echoing Psalm 126:5-6, it calls believers to sow the gospel in hearts with prayer and tears, trusting God to give the harvest in its season, and reminds them that the time for sowing is short.

Malayalam Lyrics

1
വിതച്ചിടുക നാം സ്വർഗ്ഗത്തിന്റെ വിത്താം
ക്രിസ്തൻ സുവിശേഷം ഹൃദയങ്ങളിൽ
ആത്മമാരി പെയ്യും ദൈവം കൃപ ചെയ്യും
തരും കൊയ്ത്തിനെയും തക്കകാലത്തിൽ

Pallavi
കൊയ്ത്തു കാലത്തിൽ നാം സന്തോഷിച്ചും
കറ്റകൾ ചുമന്നും കൊണ്ടു വന്നിടും (2)

2
വിതച്ചിടുക നാം സ്നേഹത്തിൻ അദ്ധ്വാനം
ഒരു നാളും വ്യർത്ഥം അല്ല ആകയാൽ
എന്നും പ്രാർത്ഥിച്ചീടിൻ വേലയിൽ നിന്നീടിൻ
വിത്തു നനച്ചീടിൻ കണ്ണുനീരിനാൽ … കൊയ്ത്തു

3
വിതച്ചീടുക നാം വർദ്ധനയെദൈവം
നൽകും സർവ്വനേരം തൻ വൻ ശക്തിയാൽ
വേനൽക്കാലംവർഷം കാറ്റു ശീതം ഉഷ്ണം
ചെയ്യും ദൈവഇഷ്ടം ഭൂമിനിൽക്കും നാൾ … കൊയ്ത്തു

4
വിതച്ചിടുക നാം തടസ്സം അനേകം
സാത്താൻ കൊണ്ടെന്നാലും തൻ വൈരാഗ്യത്തിൽ
തളർന്നു പോകാതെ സ്നേഹവും വിടാതെ
നിൽക്ക ക്ഷീണിക്കാതെ ക്രിസ്തൻ ശക്തിയാൽ … കൊയ്ത്തു

5
വിതച്ചീടുക നാം വിതെക്കുന്ന കാലം
അവസാനിച്ചീടും എത്രവേഗത്തിൽ
ഇപ്പോൾ വിതക്കാതെ ഇരുന്നാൽ കൊയ്യാതെ
രക്ഷകൻ മുമ്പാകെ നിൽക്കും ലജ്ജയിൽ … കൊയ്ത്തു

6
വിതച്ചീടുക നാം ദിവ്യ സമാധാനം
മുളച്ചീടുവോളം ശൂന്യദേശത്തിൽ
മരുഭൂമി കാടും ഉത്സവം കൊണ്ടാടും
പർവ്വതങ്ങൾ പാടും ദൈവതേജസ്സിൽ … കൊയ്ത്തു

Manglish Lyrics

1
Vithachchiduka Naam Swarggaththinte Viththaam
Christhan Suvishesham Hridayangalil
Aathmamaari Peyyum Daivam Krupa Cheyyum
Tharum Koythineyum Thakkakaalaththil

Pallavi
Koythu Kaalathil Naam Santhoshichum
Kattakal Chumannum Kondu Vannidum (2)

2
Vithachchiduka Naam Snehaththin Addhwaanam
Oru Naalum Vyarththam Alla Aakayaal
Ennum Praarthichcheedin Velayil Ninneedin
Viththu Nanachcheedin Kannuneerinaal … Koythu

3
Vithachcheeduka Naam Vardhanayedaivam
Nalkum Sarvvaneram Than Van Shakthiyaal
Venalkkaalamvarsham Kaattu Sheetham Ushnam
Cheyyum Daivaishtam Bhoominilkkum Naal … Koythu

4
Vithachchiduka Naam Thadassam Anekam
Saaththaan Kondennaalum Than Vairaagyaththil
Thalarnnu Pokaathe Snehavum Vidaathe
Nilkka Ksheenikkaathe Christhan Shakthiyaal … Koythu

5
Vithachcheeduka Naam Vithekkunna Kaalam
Avasaanichcheedum Ethravegaththil
Ippol Vithakkaathe Irunnaal Koyyaathe
Rakshakan Mumbaake Nilkkum Lajjayil … Koythu

6
Vithachcheeduka Naam Divya Samaadhaanam
Mulachcheeduvolam Shoonyadeshaththil
Marubhoomi Kaadum Uthsavam Kondaadum
Parvvathangal Paadum Daivathejassil … Koythu

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page