255. ദൈവത്തിന്‍ രാജ്യം സ്നേഹത്തിന്‍ – Daivathin Raajyam Snehathin

Daivathin Raajyam Snehathin
ScriptureMatthew 5:3-10
Song’s ChordsChordify
Lyricistറവ. കെ.പി. ഫിലിപ്പ്
CategoryMarthoma Kristheeya Keerthanangal

Listen Song Daivathin Raajyam Snehathin

Daivathin Raajyam Snehathin (Song 255) is a hymn from the Marthoma Kristheeya Keerthanangal collection, penned by Rev. K.P. Philip, that draws on the Beatitudes of Matthew 5:3-10. It urges believers to remember the good news King Jesus proclaimed, that God’s kingdom is a kingdom of love, and pairs each blessing with its promise: the kingdom for the poor in spirit, comfort for those who weep, mercy for the merciful and the sight of God for the pure in heart. The last verses call the singer to pray for those who revile and to bless those who blame.

Malayalam Lyrics

Pallavi
ദൈവത്തിന്‍ രാജ്യം സ്നേഹത്തിന്‍ രാജ്യം
യേശുരാജന്‍ ഘോഷിച്ച നല്‍
വാര്‍ത്ത നിങ്ങള്‍ ഓര്‍ത്തിടുക … ദൈവ

1
സ്വര്‍ഗ്ഗീയരാജ്യം സ്വായത്തമാക്കാന്‍
ഭാഗ്യമുള്ളോര്‍തന്‍ യോഗ്യതയരുളി
മാര്‍ഗ്ഗത്തെക്കാട്ടി മോക്ഷത്തെ നല്‍കി … യേശു

2
ദരിദ്രാത്മാക്കള്‍ പ്രാപിക്കും രാജ്യം
കരയുന്നവര്‍ക്കു ലഭിക്കുമാശ്വാസം
കരുണയുള്ളവര്‍ക്കു
കരുണ ലഭിക്കും … യേശു

3
നിര്‍മ്മലഹൃദയം ദൈവത്തെ കാണും
സൗമ്യതയുള്ളോര്‍ ഭൂമിയില്‍ വാഴും
താഴ്മയുള്ളവര്‍ക്കോ ഉയര്‍ച്ച ലഭിക്കും … യേശു

4
രമ്യതയുളവാക്കുന്നോര്‍ ശ്രേഷ്ഠര്‍
നാമമവര്‍ക്കു ദൈവപുത്രന്മാര്‍
നന്മ നിമിത്തം പീഡകള്‍ ഉളവാം … യേശു

5
ദുഷിക്കുന്നവര്‍ക്കായ് പ്രാര്‍ത്ഥിച്ചീടുക
പഴിക്കുന്നവരെ അനുഗ്രഹിച്ചീടുക
ദ്വേഷിക്കുന്നവര്‍ക്കു ഗുണം ചെയ്തീടുക … യേശു

6
കുറവുകളെല്ലാം സമ്മതിച്ചാകില്‍
കരുണയിന്‍ നാഥന്‍ മോചനം നല്‍കും
മറുരൂപമാക്കും നവ ജീവന്‍ നല്‍കും … യേശു

Manglish Lyrics

Pallavi
Daivathin Raajyam Snehathin Raajyam
Yeshuraajan Ghoshicha Nal
Vaartha Ningal Orthiduka … Daiva

1
Swargeeyaraajyam Swaayathamaakkaan
Bhaagyamullorthan Yogyathayaruli
Maargathekkaatti Mokshathe Nalki … Yeshu

2
Daridraathmaakkal Praapikkum Raajyam
Karayunnavarkku Labhikkumaashwaasam
Karunayullavarkku
Karuna Labhikkum … Yeshu

3
Nirmmalahridayam Daivathe Kaanum
Saumyathayullor Bhoomiyil Vaazhum
Thaazhmayullavarkko Uyarcha Labhikkum … Yeshu

4
Ramyathayulavaakkunnor Shreshtar
Naamamavarkku Daivaputhranmaar
Nanma Nimitham Peedakal Ulavaam … Yeshu

5
Dushikkunnavarkkaay Praarthichcheeduka
Pazhikkunnavare Anugrahichcheeduka
Dweshikkunnavarkku Gunam Cheytheeduka … Yeshu

6
Kuravukalellaam Sammathichaakil
Karunayin Naathan Mochanam Nalkum
Maruroopamaakkum Nava Jeevan Nalkum … Yeshu

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page