57. കര്‍ത്താവിനെ നാം – Kar‍thaavine Naam

കര്‍ത്താവിനെ നാം സ്തുതിക്ക
ഹേ! ദൈവമക്കളേ
സന്തോഷത്തില്‍ നാം അര്‍പ്പിക്ക
സ്തോത്രത്തില്‍ ബലിയെ-
നാം സ്തോത്രം സ്തോത്രം സ്തോത്രം കഴിക്ക
സ്തോത്രം സ്തോത്രം നാം സ്തോത്രം കഴിക്ക

2
വിശുദ്ധ സ്നേഹബന്ധത്താല്‍
ഒരേശരീരമായ്
നാം ചേര്‍ക്കപ്പെട്ടതാകയാല്‍
ചേരുവിന്‍ സ്തുതിക്കായ് -നാം

3
പിതാവു ഏകജാതനെ
നമുക്കു തന്നല്ലോ
ഹാ സ്നേഹത്തിന്‍ അഗാധമേ!
നിന്നെ ആരായാമോ?-നാം

4
സ്തോത്രഗീതങ്ങള്‍ നാം പ്രിയപ്പെട്ട മക്കളായ്
വിളിച്ചപേക്ഷിപ്പാന്‍
തന്‍ ആത്മാവെ അച്ചാരമായ്
നമുക്കു നല്‍കി-താന്‍-നാം

5
ഏദന്‍ തോട്ടംപോലിതാ ഓര്‍
തന്‍ വചനങ്ങളാം
വിശിഷ്ട ഫലം സര്‍വ്വദാ
ഇഷ്ടംപോല്‍ ഭക്ഷിക്കാം- -നാം

6
ഈ ലോകത്തിന്‍ ചിന്താകുലം
ദൈവാശ്രിതര്‍ക്കില്ലാ
തന്‍പൈതങ്ങളിന്‍ ആവശ്യം
താന്‍ കരുതും സദാ- -നാം

7
കര്‍ത്താവിന്‍ നാമം നിമിത്തം
അനേകകഷ്ടവും
നേരിടുമ്പോഴും ധന്യര്‍ നാം
ഇല്ലൊരു നഷ്ടവും-നാം

8
ഈ വിതക്കുന്ന കാലം നാം
ചിലപ്പോള്‍ കരയും
പിതാവോ കണ്ണുനീരെല്ലാം
തുടച്ചുകളയും-നാം

9
തന്‍ നിത്യരാജ്യം നല്‍കുവാന്‍
പിതാവിനിഷ്ടമായ്
തന്‍ മുഖത്തിന്‍ മുമ്പാകെ താന്‍
നിര്‍ത്തും തന്‍ സ്തുതിക്കായ്-നാം

MANGLISH

Kar‍thaavine Naam

Leave a Reply 0

Your email address will not be published. Required fields are marked *