75. സര്‍വ്വലോക സ്രഷ്ടാവാകും – Sarvaloka srushtavakum sarvva

Sarvaloka srushtavakum
Song’s ChordsGuitar, Ukulele, Piano, Mandolin
CategoryMarthoma Kristheeya Keerthanangal

Listen Song Sarvaloka srushtavakum Here

Malayalam Lyrics

സര്‍വ്വലോക സ്രഷ്ടാവാകും സര്‍വ്വത്തിനും നാഥാ
സര്‍വ്വ സൃഷ്ടികളും വാഴ്ത്തി വന്ദിക്കും മഹേശാ
വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു നന്ദിയോടടിയാര്‍
കീര്‍ത്തിക്കുന്നു ഘോഷിക്കുന്നു
ആര്‍ത്തു മോദമോടെ

2.
എണ്ണമില്ലാ ദൂതര്‍സംഘം വാഴ്ത്തിടുന്ന ദേവാ
ഖെറൂബികളും സ്രാഫികളും പുകഴ്ത്തും മഹേശാ-വാഴ്ത്തി

3.
വാനഭൂമി സൂര്യചന്ദ്രനക്ഷത്രാദികളെ
മാനമായ് ചമച്ചദേവനാഥനെ മഹേശാ -വാഴ്ത്തി

4.
ജീവനുള്ള സര്‍വ്വത്തിനും ഭക്ഷണം നല്‍കുന്ന
ജീവനാഥാ ദേവദേവ പാഹിമാം മഹേശാ -വാഴ്ത്തി

5.
വൃക്ഷ സസ്യാദികള്‍ക്കെല്ലാം ഭംഗിയെ നല്‍കുന്ന
അക്ഷയനാം ദേവദേവാ പാഹിമാം മഹേശാ -വാഴ്ത്തി

6.
ഗംഭീരമായ് മുഴങ്ങിടും വമ്പിച്ച സമുദ്രം
തമ്പുരാന്‍റെ വാക്കിനങ്ങു കീഴ്പ്പെടും മഹേശാ -വാഴ്ത്തി

7.
ഊറ്റമായ് അടിക്കും കൊടുങ്കാറ്റിനേയും തന്‍റെ
ശ്രേഷ്ഠകരം തന്നില്‍ വഹിച്ചിടുന്ന മഹേശാ വാഴ്ത്തി

8.
ദുഷ്ടരാകും ജനങ്ങള്‍ക്കും നീതിയുള്ളവര്‍ക്കും
വന്മഴയും നല്‍വെയിലും നല്കുന്ന മഹേശാ വാഴ്ത്തി

Manglish Lyrics

Sarvaloka srushtavakum
sarvvatthinum naathaa
sarvva srushtikalum vaazhtthi vandikkum maheshaa
vaazhtthitunnu vaazhtthitunnu nandiyotatiyaaru
keertthikkunnu ghoshikkunnu
aartthu modamote

2.
Ennamillaa dootharsamgham vaazhtthitunna devaa
kheroobikalum sraaphikalum pukazhtthum maheshaa-vaazhtthi

3.
Vaanabhoomi sooryachandranakshathraadikale
maanamaayu chamacchadevanaathane maheshaa -vaazhtthi

4.
Jeevanulla sarvvatthinum bhakshanam nalkunna
jeevanaathaa devadeva paahimaam maheshaa -vaazhtthi

5.
Vruksha sasyaadikalkkellaam bhamgiye nalkunna
akshayanaam devadevaa paahimaam maheshaa -vaazhtthi

6.
Gambheeramaayu muzhangitum vampiccha samudram
thampuraante vaakkinangu keezhppetum maheshaa -vaazhtthi

7.
Oottamaayu atikkum kotunkaattineyum thante
shreshdtakaram thannilu vahicchitunna maheshaa vaazhtthi

8.
Dushtaraakum janangalkkum neethiyullavarkkum
vanmazhayum nalveyilum nalkunna maheshaa vaazhtthi

Leave a Reply 0

Your email address will not be published. Required fields are marked *