1101. ഇത്രത്തോളം ജയം തന്ന – Ithratholam jayam thanna

Song Title Ithratholam jayam thanna
Album Christian Devotional Song Lyrics
Artist

ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം (2)
ഇനിയും കൃപതോന്നി കരുതിടണേ
ഇനിയും നടത്തണേ തിരുഹിതംപോൽ (2)

നിന്നതല്ല നാം ദൈവം നമ്മെ നിർത്തിയതാം
നേടിയതല്ല ദൈവം എല്ലാം തന്നതല്ലേ
നടത്തിയ വിധങ്ങൾ ഓർത്തിടുമ്പോൾ
നന്ദിയോടെ നാഥനു സ്തുതി പാടിടാം

സാദ്ധ്യതകളോ അസ്തമിച്ചു പോയപ്പോൾ
സോദരങ്ങളോ അകന്നങ്ങു മാറിയപ്പോൾ (2)
സ്നേഹം തന്നു വീണ്ടെടുത്ത യേശുനാഥൻ
സകലത്തിലും ജയം തന്നുവല്ലോ (2)

ഉയർത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോൾ
തകർക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോൾ (2)
പ്രവൃത്തിയിൽ വലിയവൻ യേശുനാഥൻ
ക്യപ നൽകും ജയഘോഷമുയർത്തീടുവാൻ(2)