490. ഇത്രത്തോളമെന്നെ കൊണ്ടു വന്നി – Ithratholam Enne Kondu

Song Title Ithratholam Enne Kondu
Album
Artist

ഇത്രത്തോളമെന്നെ കൊണ്ടുവന്നിടുവാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്ര നന്മകൾ ഞങ്ങൾ അനുഭവിപ്പാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ

ഇത്രത്തോളമെന്നെ ആഴമായ് സ്നേഹിപ്പാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്ര ശ്രേഷ്ഠമായതെല്ലാം തന്നീടുവാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ

ഇത്രത്തോളമെന്‍റെ ഭാവിയെ കരുതാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്രത്തോളമെന്നെ അത്ഭുതമാക്കുവാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ

ഇത്രത്തോളം എന്നെ ധന്യനായിതീർക്കുവാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്രത്തോളമെന്നെ കാത്തു സൂക്ഷിക്കുവാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ