267. എൻ നാഥനെ ഏററുചൊൽവാൻ – En nathhane ettu cholvaan

Song Title En nathhane ettu cholvaan
Album Marthoma Kristheeya Keerthanangal
Artist

എൻ നാഥനെ ഏററു ചൊൽവാൻ
ലജ്ജിക്കയില്ല ഞാൻ
തൻ ക്രൂശിമ്പം വാക്തേജസ്സും
ചൊല്ലി കീർത്തിക്കും ഞാൻ

ക്രൂശിങ്കൽ ക്രൂശിങ്കൽ സൽപ്രകാശം കണ്ടേൻ
എൻ മനോഭാരവും നീങ്ങിപ്പോയ്
വിശ്വാസത്താൽ കിട്ടി കാഴ്ചയുമപ്പോൾ
സന്തതം ഞാൻ ഭാഗ്യവാൻ തന്നേ

യേശുനാമം ഞാൻ അറിയും
അതൊന്നെൻ ആശ്രയം
വരാൻ നിരാശ ലജ്ജകൾ
താൻ സമ്മതിച്ചീടാ;.. ക്രൂശി..

തന്നെപ്പോൽ തൻവാക്കും സ്ഥിരം
ഞാൻ ഏല്പിച്ചതിനെ
നന്നായ് വിധിനാൾവരെ താൻ
ഭദ്രമായ് സൂക്ഷിക്കും;.. ക്രൂശി..

പിതാമുമ്പിൽ ഈ പാപിയെ
അന്നാൾ താൻ ഏററിടും
പുതു ശാലേമിൽ എനിക്കും
സ്ഥാനം കല്പിച്ചീടും;­.. ക്രൂശി..