213. അൻപിൻ രൂപി യേശുനാഥാ – Anpin roopi yeshu natha ninnishdam

MALAYALAM

അന്‍പിന്‍രൂപി യേശുനാഥാ! നിന്‍ ഇഷ്ടം
എന്നിഷ്ടം ആക്ക
കുരിശില്‍ തൂങ്ങി മരിച്ചവനേ! എന്നെത്തേടി
വന്നവനേ! – അന്‍

2
മൃത്യുവിന്‍റെ താഴ്വരയില്‍ ഞാന്‍ തെല്ലും
ഭയപ്പെടില്ല
പാതാളത്തെ ജയിച്ചവനേ! നിന്നില്‍
നിത്യമാശ്രയിക്കും -അന്‍

3
എന്തു ഞാന്‍ നിനക്കു നല്കും
വീണ്‍ടെടുത്ത ദൈവമേ
ഏഴയായി ഞാന്‍ കിടന്നു എന്നെത്തേടി
ചേര്‍ത്തവനേ! – അന്‍

4
ജീവനോ മരണമതോ ഏതായാലും
സമ്മതം താന്‍
കുശവന്‍ കയ്യില്‍ കളിമണ്‍പോല്‍ ഗുരുവേ
എന്നെ നല്കിടുന്നേ -അന്‍

5
രോഗം, നാശം, നിന്ദ, ദുഷി, വേറെ
എന്തുവന്നാലും
വാഴു യേശുപാദത്തില്‍ ഞാന്‍ മുത്തം
ചെയ്യും അവന്‍റെ പാദം-അന്‍

MANGLISH

Anpin roopi yeshu natha ninnishdam Ninu ishtam
ennishtam aakka
kurishilu thoongi maricchavane!Ennettheti
vannavane!- anu

2
mruthyuvinte thaazhvarayilnjaanu thellum
bhayappetilla
paathaalatthe jayicchavane!Ninnilu
nithyamaashrayikkum-anu

3
enthu njaanu ninakku nalkum
veendetuttha dyvame
ezhayaayi njaanu kitannuennettheti
chertthavane!- anu

4
jeevano maranamathoethaayaalum
sammatham thaanu
kushavanu kayyilu kalimanpolu guruve
enne nalkitunne-anu

5
rogam, naasham, ninda, dushi,vere
enthuvannaalum
vaazhu yeshupaadatthilu njaanu muttham
cheyyum avante paadam- Anpin roopi yeshu natha ninnishdam….

Leave a Reply 0

Your email address will not be published. Required fields are marked *