1007. ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു – Aashvasathin uravidamaam kristhu

Song Title Aashvasathin uravidamaam kristhu
Album
Artist

ആശ്വാസത്തിനുറവിടമാം ക്രിസ്തു
നിന്നെ വിളിച്ചിടുന്നു (2)

അദ്ധ്വാനഭാരത്താൽ വലയുന്നോരെ
ആശ്വാസമില്ലാതലയുന്നോരെ
ആണിപ്പാടുള്ള വൻ കരങ്ങൾ
നീട്ടി നിന്നെ വിളിച്ചിടുന്നു (2)

പാപാന്ധകാരത്തിൽ കഴിയുന്നോരെ
രോഗങ്ങളാൽ മനം തകർന്നവരെ
നിന്നെ രക്ഷിപ്പാൻ അവൻ കരങ്ങൾ
എന്നെന്നും മതിയായവ (2)

വാതിൽക്കൽ വന്നിങ്ങു മുട്ടിടുന്ന
ആശ്വാസമരുളാൻ വന്നിടുന്ന
അരുമപിതാവിന്‍റെ ഇമ്പസ്വരം
നീയിന്നു ശ്രവിച്ചിടുമോ (2)

Leave a Reply 0

Your email address will not be published. Required fields are marked *