78. എന്നെ വീണ്ട രക്ഷകന്‍റെ – Enne Veenda Rakshakente

MALAYALAM

എന്നെ വീണ്‍ട രക്ഷകന്‍റെ
സ്നേഹം ആര്‍ക്കുരയ്ക്കാം
രക്തം ഈശന്‍ ചൊരിഞ്ഞെന്‍റെ
കടം വീട്ടി എല്ലാം

പാടുമേ ജയഗീതം
ആയുസ്സിന്‍… നാളെന്നും
യേശുവിന്‍… മഹാസ്നേഹം
എന്നുടെ നിത്യാനന്ദം

2
നിത്യജീവന്‍ തന്നെന്നുള്ളില്‍
ഈശന്‍ സ്വഭാവവും
സ്വന്താത്മാവെ പകര്‍ന്നെന്നില്‍
നിറവാം സ്നേഹവും പാടുമേ

3
താതന്‍ പുഞ്ചിരി തൂകുന്നു
തന്‍ മകനാം എന്മേല്‍
അബ്ബാ പിതാവേ എന്നങ്ങു
എന്‍ വിളി ഇനിമേല്‍… പാടുമേ

4
ലോകം കീഴ്മേല്‍ മറിഞ്ഞാലും
എനിക്കില്ല ഭയം;
തിരമറിഞ്ഞലച്ചാലും
യേശു എന്‍ സങ്കേതം പാടുമേ

5
സീയോന്‍ ലാക്കായ് ഗമിക്കുന്നു
ആശ്രയിച്ചേശുവില്‍
കര്‍ത്തന്‍ സുഗന്ധം തൂകുന്നു
വൈഷമ്യവഴിയില്‍ പാടുമേ

6
യേശുവേ, നിന്‍ തിരുനാമം
ഹാ എത്ര മധുരം
ഭൂവില്‍ ഇല്ലതിന്നു തുല്യം
ചെവിക്കിമ്പസ്വരം പാടുമേ

7
ദൂതനാവാല്‍ പോലുമാകാ
തന്‍ മഹാത്മ്യം ചൊല്ലാന്‍,
ഇപ്പുഴുവോടുണ്‍ടോ ഇത്ര
സ്നേഹം; അത്ഭുതം താന്‍ പാടുമേ

MANGLISH

Enne Veenda Rakshakente
sneham aarkkuraykkaam
Raktham eeshanu chorinjente
katam veetti ellaam

paatume jayageetham
aayusin… naalennum
yeshuvin… mahaasneham
ennute nithyaanandam

2
nithyajeevanu thannennullilu
eeshanu svabhaavavum
svanthaathmaave pakarnnennilu
niravaam snehavum paatume

3
thaathanu punchiri thookunnu
thanu makanaam enmelu
abbaa pithaave ennangu
enu vili inimel… paatume

4
lokam keezhmelu marinjaalum
enikkilla bhayam;
thiramarinjalacchaalum
yeshu enu sanketham paatume

5
seeyonu laakkaayu gamikkunnu
aashrayiccheshuvilu
kartthanu sugandham thookunnu
vyshamyavazhiyilu paatume

6
yeshuve, ninu thirunaamam
haa ethra madhuram
bhoovilu illathinnu thulyam
chevikkimpasvaram paatume

7
doothanaavaalu polumaakaa
thanu mahaathmyam chollaanu,
ippuzhuvotundo ithra
sneham; athbhutham thaanu paatume

Leave a Reply 0

Your email address will not be published. Required fields are marked *