703. യേശുവെ എൻ പ്രാണപ്രിയാ – Yeshuve En Pranapriya

യേശുവെ എൻ പ്രാണപ്രിയാ
നീ എന്റെ ആശ്രയമേ (2)
കൊടും ശോധന നേരത്തും
നീ എന്റെ ആലംബമേ (2)
നീ എന്റെ ആലംബമേ..

പ്രിയാ വേറൊന്നും ആശയില്ലേ
നിൻ സാന്നിധ്യം എൻ ആശയൊന്നേ(2)
നിറയ്ക്ക നിൻ ആത്മാവിനാൽ
ഞാൻ നിറയട്ടെ പുതു കൃപയാൽ(2)

രോഗിയായ് ഞാൻ കിടന്നു
യേശു എൻ കൂടിരുന്നു (2)
ആശ്വാസ വചസ്സു നല്കി..
ആനന്ദ ഗാനമേകി (2)
ആനന്ദ ഗാനമേകി… (പ്രിയാ..)

ലോക വൈദ്യർക്കോ അസ്സാദ്യം
യേശുവിനാൽ സാധ്യമേ (2)
തിരുനാമ മഹത്വത്തിന്നായ്
തീരട്ടെ ഈ ജീവിതം (2)
തീരട്ടെ ഈ ജീവിതം… (പ്രിയാ..)

ഉള്ളം കലങ്ങുന്ന നേരം
തൻ വാഗ്ദത്തം ഓർത്തിടുന്നു (2)
വലംകൈയിൽ പിടിച്ചിടുന്നു
വീഴാതെ താങ്ങിടുന്നു (2)
വീഴാതെ താങ്ങിടുന്നു… (പ്രിയാ..)

ഈ ലോകമാം വയലിൽ
സുവിശേഷവിത്തു വിതയ്ക്കാം (2)
ആത്മാക്കളാം ഫലങ്ങൾ
നിത്യതയിൽ ദർശിച്ചിടാം (2)
നിത്യതയിൽ ദർശിച്ചിടാം.. (യേശുവേ..)

MANGLISH

Yeshuve En Pranapriya

Leave a Reply 0

Your email address will not be published. Required fields are marked *