MALAYALAM
പാടിസ്തുതിമനമേ! പരനെകൊണ്‍ടാടി സ്തുതിദിനവും-
പരനെ
ആടുകള്‍ക്കായ് തിരുജീവന്‍ വെടിഞ്ഞൊരു
കേടില്ലാ ദേവകുഞ്ഞാടിനെ വാഴ്ത്തി നീ- (പാടി)
1
അന്തമില്ലാ ദയവാന്‍ അവുടെ സന്തതികള്‍ക്കു മോദാല്‍
ചിന്തിയതാം തിരുരക്തത്തിനാലവന്‍
സന്താപം നീക്കി സന്തോഷം നല്‍കുന്നിതു – (പാടി)
2
മൃത്യുവിനെ ജയിച്ച – നിത്യതുല്യനാം കര്‍ത്താധി കര്‍ത്തനവന്‍
മര്‍ത്യര്‍ക്കമര്‍ത്യത നല്‍കി പ്രമോദമായ്
സത്യാത്മദാനം ചെയ്തോരു ദയാലുവേ! – (പാടി)
3
സ്വര്‍ഗ്ഗീയ യാത്ര ധരന്‍-നരര്‍ക്കു സന്മാര്‍ഗ്ഗം തുറന്നപരന്‍
ദുഃഖങ്ങളാകെ നീക്കിടും സര്‍വ്വേശ്വരന്‍
സ്വര്‍ഗ്ഗമീ ഭൂമിയിലാക്കിയ നാഥനു – (പാടി)
(പി.വി.തൊമ്മി)
MANGLISH
Paadi Thuthi Maname Paranekondaati sthuthidinavum-
parane
aatukalkkaayu thirujeevanu vetinjoru
ketillaa devakunjaatine vaazhtthi nee- (paati)
1
anthamillaa dayavaanu avute santhathikalkku modaalu
chinthiyathaam thirurakthatthinaalavanu
santhaapam neekki santhosham nalkunnithu – (paati)
2
mruthyuvine jayiccha – nithyathulyanaam kartthaadhi kartthanavanu
marthyarkkamarthyatha nalki pramodamaayu
sathyaathmadaanam cheythoru dayaaluve! – (paati)
3
svarggeeya yaathra dharan-nararkku sanmaarggam thurannaparanu
duakhangalaake neekkitum sarvveshvaranu
svarggamee bhoomiyilaakkiya naathanu – (paati)