67. എന്നോടുള്ള നിന്‍ സര്‍വ്വ – Ennodulla Nin‍ Sar‍vva

MALAYALAM

എന്നോടുള്ളനിന്‍ സര്‍വ്വ നന്മകള്‍ക്കായി ഞാന്‍
എന്തുചെയ്യേണ്‍ടു നിനക്കേശുപരാ ഇപ്പോള്‍
എന്തുചെയ്യേണ്‍ടു നിന-
ക്കേശുപരാ-ഇപ്പോള്‍ എന്തു

2
നന്ദികൊണ്‍ടെന്‍റെയുള്ളം
നന്നെ നിറയുന്നേ
സന്നാഹമോടെ സ്തുതി
പാടിടുന്നേന്‍ ദേവാ
സന്നാഹമോടെ സ്തുതി പാടിടുന്നേന്‍

3
പാപത്തില്‍നിന്നു എന്നെ
കോരിയെടുപ്പാന്നായ്
ശാപശിക്ഷകളേറ്റ
ദേവാത്മജാ മഹാ
ശാപശിക്ഷകളേറ്റ ദേവാത്മജാ-മഹാ

4
എന്നെയന്‍പോടു ദിനം
തോറും നടത്തുന്ന
പൊന്നിടയന്നനന്തം
വന്ദനമേ എന്‍റെ
പൊന്നിടയന്നനന്തം വന്ദനമേ

5
അന്ത്യം വരെയുമെന്നെ
കാവല്‍ ചെയ്തീടുവാന്‍
അന്തികെയുള്ള മഹല്‍
ശക്തി നീയേ നാഥാ
അന്തികെയുള്ള മഹല്‍ ശക്തി നീയേ

6
താതന്‍ സന്നിധിയിലെന്‍
പേര്‍ക്കു സദാ പക്ഷ-
വാദം ചെയ്യുന്ന മമ
ജീവനാഥാ! പക്ഷ-
വാദം ചെയ്യുന്ന മമ ജീവനാഥാ!

7
കുറ്റം കൂടാതെയെന്നെ
തേജസ്സിന്‍ മുമ്പാകെ
മുറ്റും നിറുത്താന്‍ കഴി
വുള്ളവനേ എന്നേ
മുറ്റും നിറുത്താന്‍ കഴിവുള്ളവനേ

8
മന്നിടത്തിലടിയന്‍
ജീവിക്കും നാളെന്നും വന്ദനം ചെയ്യും തിരു
നാമത്തിന്നു ദേവാ
വന്ദനം ചെയ്യും തിരുനാമത്തിന്നു

(പി.വി.തൊമ്മി)

MANGLISH

Ennodulla Nin‍ Sar‍vva

Leave a Reply 0

Your email address will not be published. Required fields are marked *