MALAYALAM
യേശുനാഥാ നിന്‍ കൃപയ്ക്കായ്
സ്തോത്രമെന്നേക്കും
അനുപല്ലവി
ഈശനേ നിന്‍ നാമമെന്‍റെ
ക്ലേശമകറ്റും-യേശു
ചരണങ്ങള്‍
1.
നാശമയനായോരെന്നില്‍
ജീവനരുളാന്‍ – വന്‍
ക്രൂശിനെ സഹിച്ചപ-
മാനം വഹിച്ചോരു-യേശു
2.
പാവനമാം നീതിയില്‍ ഞാ-
നെന്നുമിരിപ്പാന്‍ – നിന്‍റെ
ജീവനിലൊരംശമെനി
ക്കേകിയതിനാല്‍-യേശു
3.
നിന്‍ ഹൃദയം തന്നിലെന്നെ
മുന്‍കുറിച്ചപ്പോള്‍
എന്‍ജനനംതന്നെയുംഞാ-
നെന്നറിഞ്ഞില്ലെ-യേശു
4.
തന്‍ ജഡ ശരീര മരണം
ഠഛഇ
സ്തോത്രഗീതങ്ങള്‍ നിമിത്തം നീ
നിന്‍ പിതാവോടെന്നെ നിര
പ്പിച്ചതുമൂലം-യേശു
5.
എത്രകാലം നിന്‍കൃപയെ
വ്യര്‍ത്ഥമാക്കി ഞാന്‍
അത്രനാളുമന്ധകാരം
തന്നിലിരുന്നേന്‍-യേശു
6
ജീവലതയായ നിന്നില്‍
ഞാന്‍ നിലനില്പാന്‍ – നിന്‍
ജീവരസമെന്നിലെന്നും
തന്നു പാലിക്ക-യേശു
7
വിശ്രമദേശത്തിലീ ഞാ-
നെത്തും വരെക്കും – നിന്‍
വിശ്രുതകൃപകളെന്നെ
പിന്തുടരേണം യേശു
MANGLISH
Yeshu naathaa nin krupakkai