61. സ്തോത്രം യേശുവേ – Sthothram Yeshuve

MALAYALAM

സ്തോത്രം യേശുവേ! സ്തോത്രം യേശുവേ! നിന്നെ-
മാത്രം നന്ദിയോടെ എന്നും വാഴ്ത്തിപ്പാടും ഞാന്‍

ചരണങ്ങള്‍

1
ദാസനാമെന്‍റെ
നാശമകറ്റാന്‍
നരവേ-ഷമായവതരിച്ച
ദൈവജാതനേ!- (സ്തോ)

2
പാപത്തിന്നുടെ
ശാപ ശിക്ഷയാം- ദൈവ
കോപത്തീയില്‍ വെന്തെരിഞ്ഞ
ജീവ നാഥനേ!- (സ്തോ)

3
ശത്രുവാമെന്നെ നിന്‍
പുത്രനാക്കുവാന്‍ എന്നില്‍
ചേര്‍ത്ത നിന്‍കൃപയ്ക്കനന്തം
സ്തോത്രം യേശുവേ!- (സ്തോ)

4
ആര്‍ത്തികള്‍ തീര്‍ത്ത
കരുണാ സമുദ്രമേ! നിന്നെ
സ്തോത്രം ചെയ്‌വാന്നെ എന്നും എന്നെ
പാത്രനാക്കുക- (സ്തോ)

5
ജീവ നാഥനേ!
ദേവ നന്ദനാ! നിന്‍റെ
ജീവനെന്നില്‍ തന്നതിനായ്
സ്തോത്രം യേശുവേ!- (സ്തോ)

6
നാശ ലോകത്തില്‍
ദാസനാമെന്നെ സല്‍പ്ര-
കാശമായ് നടത്തീടേണം
യേശു നാഥനേ- (സ്തോ)
(പി.വി.തൊമ്മി)

MANGLISH

Sthothram Yeshuve

Leave a Reply 0

Your email address will not be published. Required fields are marked *