43. ശ്രീയേശു നാമം – Shreeyeshu naamam

Shreeyeshu naamam
Title

Shreeyeshu naamam

AlbumMarthoma Kristheeya Keerthanangal
Lyricist
Catogoryശുശ്രൂഷാരംഭം

MALAYALAM

ശ്രീ യേശു നാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം
1.
എല്ലാ നാമത്തിലും മേലായ നാമം
ഭക്തര്‍ ജനം വാഴ്ത്തും നാമം
എല്ലാമുഴങ്കാലും മടങ്ങിടും തന്‍ തിരുമുമ്പില്‍
വല്ലഭത്വം ഉള്ള നാമം ശ്രീയേശു
2.
എണ്ണമില്ലാ പാപം എന്നില്‍നിന്നു നീക്കാന്‍
എന്നില്‍ കനിഞ്ഞ നാമം
അന്യനെന്ന മേലെഴുത്ത് എന്നേക്കുമായ് മാച്ചു തന്ന
ഉന്നതന്‍റെ വന്ദ്യനാമം ശ്രീയേശു
3.
ഭൂതബാധിതര്‍ക്കും നാനാവ്യാധിക്കാര്‍ക്കും
മോചനം കൊടുക്കും നാമം
കുരുടര്‍ക്കും മുടന്തര്‍ക്കും
കുഷ്ഠരോഗികള്‍ക്കുമെല്ലാം
വിടുതലും നല്‍കും നാമം ശ്രീയേശു
4.
പാപ പരിഹാരം പാതകര്‍ക്കു നല്‍കാന്‍
പാരിടത്തില്‍ വന്ന നാമം
പാപമറ്റ ജീവിതത്തില്‍ മാതൃകയെ കാട്ടിതന്ന
പാവനമാം പുണ്യനാമം ശ്രീയേശു

MANGLISH

Shreeyeshu naamam atishayanam
Ezhayennekkippanaamam

1.
Ellaa naamathilum melaaya naamam
Bhaktar janam vaazhthum naamam
Ellamuzhangalum madangidum than thirumumbil
Vallabhathvam ullaa naamam Sree Yeshu

2.
Ennamilla paapam ennilninnu neekkaan
Ennil kanninja naamam
Annyanettonnum njaanum aayumaay machu thanne
Unnatantre vandyanamam Sree Yeshu

3.
Bhootabadhitarkkum naanaavyaadikkarkkum
Mochanam kodukkum naamam
Kurutharkkum mudantharkkum
Kushtaroogikallkum ellam
Vitudalum nalkum naamam Sree Yeshu

4.
Paapa pariharam paathakarkku nalkaan
Paritathil vanna naamam
Paapamara jeevithathil maathrikaye kaattitanne
Paavanamaam punyanamam Sree Yeshu

Leave a Reply 0

Your email address will not be published. Required fields are marked *