34. ദേവാ ദേവാ ത്രിലോക – Devaa Devaa Thriloka

Devaa Devaa Thriloka
Title

Devaa Devaa Thriloka

AlbumMarthoma Kristheeya Keerthanangal
Lyricist
Catogoryശുശ്രൂഷാരംഭം


MALAYALAM

ആദിതാളം

ദേവാ! ദേവാ! ത്രിലോകനാഥാ!
ലോകോദ്ധാരക! ക്രിസ്തോ! ദേവാ
ദാസരാമെങ്ങളെ കാത്തു
രക്ഷിക്കണേ- ദേവാ

ആഴിമീതെ നടന്ന ദേവാ
അഞ്ചപ്പം കൊണ്ടയ്യായിരത്തെ
അതിശയകരമായ പോഷിപ്പിച്ച- വനേ- ദേവാ

കാനാവിലെ കല്യാണവിരുന്നില്‍
ശുദ്ധജലത്തെ വീഞ്ഞാക്കിത്തീര്‍ത്ത
കരുണാനിധിയേ! കനിയേണം ദിനവും… ദേവാ

മാനവരെ രക്ഷചെയ്വാന്‍
മുള്‍മുടി ശിരസ്സില്‍ വഹിച്ചുംകൊണ്ടു
കുരിശതിലേറി-ജീവനെ വെടിഞ്ഞ- ദേവാ

നാഥാ! മമഗതി നീയേ താത!
ആര്‍ത്തജനങ്ങള്‍ക്കേകാലംബം
നീയെന്വയെ ആരുള്ളുദീനദയാലോ- ദേവാ

നിന്റെ രാജ്യം – വേഗം വരണേ
നിത്യാനന്ദമോക്ഷം ചേരാന്‍
ഭക്തരാം ദാസരെ-അനുഗ്രഹിച്ചീടുക- ദേവാ

MANGLISH

Aadithaalam

Devaa Devaa Thriloka
Lokoddhaaraka! Kristho! Devaa
daasaraamengale kaatthu rakshikkane- devaa

aazhimeethe natanna devaa
anchappam kondayyaayiratthe
athishayakaramaaya poshippiccha- vane- devaa

kaanaavile kalyaanavirunnilu
shuddhajalatthe veenjaakkiththeerttha
karunaanidhiye! Kaniyenam dinavum… Devaa

maanavare rakshacheyvaanu
mulmuti shirasilu vahicchumkondu
kurishathileri-jeevane vetinja- devaa

naathaa! Mamagathi neeye thaatha!
Aartthajanangalkkekaalambam
neeyenvaye aarulludeenadayaalo- devaa

ninte raajyam – vegam varane
nithyaanandamoksham cheraanu
bhaktharaam daasare-anugrahiccheetuka- Devaa Devaa Thriloka…..

Leave a Reply 0

Your email address will not be published. Required fields are marked *