27. അനുഗ്രഹക്കടലേ – Anugrahakkadale

Anugrahakkadale ezhunnalli
Title

Anugrahakkadale ezhunnalli

AlbumMarthoma Kristheeya Keerthanangal
Lyricistമൂത്താംപാക്കല്‍ കൊച്ചുകുഞ്ഞ്
Catogoryശുശ്രൂഷാരംഭം

MALAYALAM

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-
ന്നനുഗ്രഹമടിയാരില്‍ അളവെന്യേ പകരാന്‍

അനുപല്ലവി

പിച്ചള സര്‍പ്പത്തെ നോക്കിയ മനുജര്‍-
ക്കൊക്കെയുമനുഗ്രഹ ജീവന്‍ നീ നല്‍കിയേ- അനുഗ്രഹ

ചരണങ്ങള്‍

1
എന്നില്‍നിന്നു കുടിച്ചിടുന്നോര്‍ വയറ്റില്‍ നി-
ന്നനുഗ്രഹ ജലനദിയൊഴുകുമെന്നരുളി നീ
പന്ത്രണ്‍ടപ്പൊസ്തോലന്മാരില്‍ കൂടാദ്യമായ്
പെന്തക്കോസ്തിന്‍ നാളിലൊഴുകിയ വന്‍നദി-അനുഗ്രഹ

2
ആത്മമാരി-കൂടാതെങ്ങനെ ജീവിക്കും?-
ദേശങ്ങള്‍ വരണ്‍ടുപോയ് ദൈവമേ കാണണേ!
യോവേല്‍ പ്രവാചകന്‍ ഉരച്ച നിന്‍ വാഗ്ദത്തം
ഞങ്ങളിലിന്നു നീ നിവൃത്തിയാക്കീടണം- അനുഗ്രഹ

3
പരിശുദ്ധ കാര്യസ്ഥന്‍ ഞങ്ങളില്‍ വന്നെല്ലാ-
ക്കുറവുകള്‍ തീര്‍ക്കണം കരുണയിന്‍ നദിയേ!
വീട്ടിലും നാട്ടിലും വഴിയിലും പുഴയിലും
ഏവര്‍ക്കുമനുഗ്രഹമടിയങ്ങളായിടാന്‍- അനുഗ്രഹ

4
മരുപ്രദേശം പാട്ടോടുല്ലസിച്ചാനന്ദി-
ച്ചേദനു തുല്യമായ് സുഗന്ധങ്ങള്‍ വീശണം
പീശോന്‍ ഗീഹോന്‍ നദി ഹിദ്ദേക്കല്‍ ഫ്രാത്തതും
മേദിനിയില്‍ ഞങ്ങള്‍ക്കേകണം ദൈവമേ- അനുഗ്രഹ

5
കുരുടന്മാര്‍ കാണണേ ചെകിടന്മാര്‍ കേള്‍ക്കണേ!
മുടന്തുള്ളോര്‍ ചാടണേ! ഊമന്‍മാര്‍ പാടണേ!
വീണ്‍ടെടുത്തോരെല്ലാം കൂട്ടമായ് കൂടി നിന്‍
എതിരേല്പിന്‍ ഗാനങ്ങള്‍ ഘോഷമായ് പാടണം-
അനുഗ്രഹ

6
സിംഹങ്ങള്‍ കേറാത്ത വഴി ഞങ്ങള്‍ക്കേകണേ!
ദുഷ്ടടമൃഗങ്ങള്‍ക്കു കാടുകളാകല്ലേ!
രാജമാര്‍ഗ്ഗേ ഞങ്ങള്‍ പാട്ടൊടുമാര്‍പ്പൊടും
കുരിശിന്‍റെ കൊടിക്കീഴില്‍ ജയത്തോടെ വാഴാന്‍-
അനുഗ്രഹ

7
സീയോന്‍ യാത്രക്കാരെ ദൈവമേ ഓര്‍ക്കണേ!
വഴിമദ്ധ്യേ അവര്‍ക്കുള്ള സങ്കടം തീര്‍ക്കണേ!
വരുമെന്നരുളിയ പൊന്നുകാന്താ! നിന്‍റെ
വരവിന്നു താമസം മേലിലുണ്‍ടാകല്ലേ- അനുഗ്രഹ

 

MANGLISH

Anugrahakkadale ezhunnalli varikayi-
nnanugrahamatiyaaril‍ alavenye pakaraan‍

picchala sar‍ppatthe nokkiya manujar‍-
kkokkeyumanugraha jeevan‍ nee nal‍kiye- anugraha

1. ennil‍ninnu kuticchitunnor‍ vayattil‍ ni-
nnanugraha jalanadiyozhukumennaruli nee
panthran‍tappostholanmaaril‍ kootaadyamaay
penthakkosthin‍ naalilozhukiya van‍nadi-anugraha

2. aathmamaari-kootaathengane jeevikkum-
deshangal‍ varan‍tupoyu daivame kaanane!
yovel‍ pravaachakan‍ uraccha nin‍ vaagdattham
njangalilinnu nee nivrutthiyaakkeetanam- anugraha

3. parishuddha kaaryasthan‍ njangalil‍ vannellaa-
kkuravukal‍ theer‍kkanam karunayin‍ nadiye!
veettilum naattilum vazhiyilum puzhayilum
evar‍kkumanugrahamatiyangalaayitaan‍- anugraha

4. marupradesham paattotullasicchaanandi-
cchedanu thulyamaayu sugandhangal‍ veeshanam
peeshon‍ geehon‍ nadi hiddhekkal‍ phraatthathum
mediniyil‍ njangal‍kkekanam daivame- anugraha

5. kurutanmaar‍ kaanane chekitanmaar‍ kel‍kkane!
mutanthullor‍ chaatane! ooman‍maar‍ paatane!
veen‍tetutthorellaam koottamaayu kooti nin‍
ethirelpin‍ gaanangal‍ ghoshamaayu paatanam- anugraha

6. simhangal‍ keraattha vazhi njangal‍kkekane!
dushtatamrugangal‍kku kaatukalaakalle!
raajamaar‍gge njangal‍ paattotumaar‍ppotum
kurishin‍re kotikkeezhil‍ jayatthote vaazhaan‍- anugraha

7. seeyon‍ yaathrakkaare daivame or‍kkane!
vazhimaddhye avar‍kkulla sankatam theer‍kkane!
varumennaruliya ponnukaanthaa! ninte
varavinnu thaamasam melilun‍taakalle- anugraha

Leave a Reply 0

Your email address will not be published. Required fields are marked *