24. യേശു സന്നിധി മമ – Yeshu Sannidhi Mama

Yeshu Sannidhi Mama
Title

Yeshu Sannidhi Mama

AlbumMarthoma Kristheeya Keerthanangal
Lyricist
Catogoryശുശ്രൂഷാരംഭം

MALAYALAM

യേശു സന്നിധി മമ ഭാഗ്യം
ക്ലേശം മാറ്റി മഹാസന്തോഷം ഏകുന്ന

ചരണങ്ങളള്‍

1
ശുദ്ധത്മാവനുദിനം എന്നുള്ളില്‍ വസിച്ചെന്നെ!
പ്രാര്‍ത്ഥിപ്പാന്‍ പഠിപ്പിക്കുന്നേരമെപ്പോഴും

2.
ദൈവവചനമതില്‍ ധ്യാനിച്ചീടുവാനതി-
രാവിലെ തന്‍ പാദം പ്രാപിക്കുന്നേരം

3.
പാപത്താലശുദ്ധനായ് തീരും സമയമനു
താപഹൃദയമോടെ ഞാനണയുമ്പോള്‍

4.
ലോകചിന്തകളാകും ഭാരച്ചുമടതിനാല്‍
ആകുലപ്പെട്ടു തളര്‍ന്നീടുന്ന നേരം

5.
ദുഃഖങ്ങള്‍ ഹൃദയത്തെ മുറ്റും തകര്‍ത്തിടുമ്പോള്‍
ഒക്കെയും സഹിച്ചീടാന്‍ ശക്തി നല്കുന്ന

6.
യാതൊരു സമയമെന്നന്ധതയതുമൂലം-
പാതയറിയാതെ ഞാന്‍ വലയുമ്പോള്‍

7.
തക്കസമയമെല്ലാമുട്ടും പ്രയാസവും തന്‍
മക്കള്‍ക്കു തീര്‍ത്തുകൊടുത്തീടു ന്നോരെന്‍-

8.
ശത്രുവിന്‍ പരീക്ഷയെന്‍ നേരെ വന്നിടുന്നോരു
മാത്രയില്‍ ജയംനല്കി രക്ഷിച്ചീടുന്ന

9.
മന്നിടമതിലെന്‍റെ കണ്ണടഞ്ഞതില്‍ ശേഷം
പൊന്നുലോകാവസത്തില്‍ എന്നും എന്നേക്കും

 

MANGLISH

Yeshu Sannidhi Mama bhaagyam
klesham maatti mahaasanthosham ekunna

1. shuddhathmaavanudinam ennullil‍ vasicchenne!
praar‍ththippaan‍ padtippikkunnerameppozhum

2. dyvavachanamathil‍ dhyaaniccheetuvaanathi-
raavile than‍ paadam praapikkunneram

3. paapatthaalashuddhanaayu theerum samayamanu
thaapahrudayamote njaananayumpol‍

4. lokachinthakalaakum bhaaracchumatathinaal‍
aakulappettu thalar‍nneetunna neram

5. duakhangal‍ hrudayatthe muttum thakar‍tthitumpol‍
okkeyum sahiccheetaan‍ shakthi nalkunna

6. yaathoru samayamennandhathayathumoolam-
paathayariyaathe njaan‍ valayumpol‍

7. thakkasamayamellaamuttum prayaasavum than‍
makkal‍kku theer‍tthukotuttheetu nnoren‍-

8. shathruvin‍ pareekshayen‍ nere vannitunnoru
maathrayil‍ jayamnalki rakshiccheetunna

9. mannitamathilente kannatanjathil‍ shesham
ponnulokaavasatthil‍ ennum ennekkum

Leave a Reply 0

Your email address will not be published. Required fields are marked *