23. വരുവിന്‍ നാം യഹോവ – Varuvin‍ Naam Yahovakku

Varuvin‍ Naam Yahovakku
Title

Varuvin‍ Naam Yahova

AlbumMarthoma Kristheeya Keerthanangal
Lyricistയൂസ്തൂസ് യൗസേഫ്
Catogoryശുശ്രൂഷാരംഭം

MALAYALAM

വരുവിന്‍ നാം യഹോവയ്ക്കു പാടുക – രക്ഷ-
തരുന്ന ജീവപാറയ്ക്കാര്‍ത്തിടുക!

അനുപല്ലവി

തിരുമുമ്പില്‍ സ്തുതിയോടാദരവായ് ചെന്നു നാമെല്ലാ-
വരും സങ്കീര്‍ത്തനങ്ങളോടൊരുമിച്ചാര്‍ത്തു ഘോഷിക്ക- വരുവിന്‍

ചരണങ്ങള്‍

1
യഹോവയായവന്‍ മഹാ ദൈവം – അവന്‍
സകല ദേവകള്‍ക്കും മേല്‍ രാജന്‍!
മഹിയിന്‍ താണിടങ്ങളവന്‍റെ കൈയ്യില്‍
മഹിധരോന്നതങ്ങളും തന്‍റെ
മഹോദധിയുമവന്‍റെ വകയാകുന്നു, താനതു
പടച്ചിതു കരയേയും – മഹാന്‍ കൈകള്‍ മനഞ്ഞിതു- വരുവിന്‍

2
വരുവിന്‍ നാം തൊഴുതു വന്ദിക്കുക – ദേവ
തിരുമുന്‍ ചെന്നു നാം മുട്ടുകുത്തുക!
പരന്‍ നമ്മെ പടച്ചവനാകയാല്‍ – തന്നെ
പരന്‍ നമ്മുടെ ദേവന്‍ ആകുന്നു!
കരുത്തന്‍ മേച്ചിലിന്‍ ജനം കരത്തിന്നാടുകള്‍ നാം തന്‍
സ്വരത്തെ നിങ്ങളിന്നു – സ്വരത്തോടിന്നു കേള്‍ക്കുവിന്‍ -വരുവിന്‍

3
പൊരുള്‍ വിവാദമാം മെറീബായിലും – അര്‍ത്ഥം
പരീക്ഷയാകുന്ന മസ്സാനാളിലേ
മരുഭൂവിങ്കലുമെന്ന പോലവെ – നിങ്ങള്‍
കഠിനമാക്കരുതുള്ളമെന്നെന്‍റെ
കരത്തിന്‍ വന്‍പ്രവര്‍ത്തികള്‍ മരിച്ച നിങ്ങളിന്നഛര്‍
ദര്‍ശിച്ചാറെയുമെന്ന – പരീക്ഷിച്ചങ്ങു ശോധിച്ചു- വരുവിന്‍

4
എനിക്കു നാല്പതാണ്‍ടാ വംശത്തോടു – രസം
ജനിച്ചില്ലായവരുള്ളില്‍ തെറ്റുന്ന
ജനവുമെന്‍ വഴിയറിയാത്തോരു – മെന്നു-
മൊഴിഞ്ഞെന്‍ സ്വസ്ഥതയിങ്കലാവര്‍
അണഞ്ഞുള്‍ പുകയില്ലെന്നു-ചിനത്തോടാണയിട്ടു ഞാന്‍
ദിനമെന്നും ത്രിയേകനെ – വണങ്ങിവാഴ്ത്തിടാമാമ്മേന്‍ -വരുവിന്‍

MANGLISH

Varuvin‍ Naam Yahovaykku paatuka – raksha-
tharunna jeevapaaraykkaar‍tthituka!

thirumumpil‍ sthuthiyotaadaravaayu chennu naamellaa-
varum sankeer‍tthanangalotorumicchaar‍tthu ghoshikka- varuvin‍

1. yahovayaayavan‍ mahaa daivam – avan‍
sakala devakal‍kkum mel‍ raajan‍!
mahiyin‍ thaanitangalavan‍re kyyyil‍
mahidharonnathangalum than‍re
mahodadhiyumavan‍re vakayaakunnu, thaanathu
patacchithu karayeyum – mahaan‍ kykal‍ mananjithu- varuvin‍

2. varuvin‍ naam thozhuthu vandikkuka – deva
thirumun‍ chennu naam muttukutthuka!
paran‍ namme patacchavanaakayaal‍ – thanne
paran‍ nammute devan‍ aakunnu!
karutthan‍ mecchilin‍ janam karatthinnaatukal‍ naam than‍
svaratthe ningalinnu – svaratthotinnu kel‍kkuvin‍ – varuvin‍

3. porul‍ vivaadamaam mereebaayilum – ar‍ththam
pareekshayaakunna masaanaalile
marubhoovinkalumenna polave – ningal‍
kadtinamaakkaruthullamennente
karatthin‍ van‍pravar‍tthikal‍ mariccha ningalinnachhar‍
dar‍shicchaareyumenna – pareekshicchangu shodhicchu- varuvin‍

4. enikku naalpathaan‍taa vamshatthotu – rasam
janicchillaayavarullil‍ thettunna
janavumen‍ vazhiyariyaatthoru – mennu-
mozhinjen‍ svasthathayinkalaavar‍
ananjul‍ pukayillennu-chinatthotaanayittu njaan‍
dinamennum thriyekane – vanangivaazhtthitaamaammen‍ varuvin‍

Leave a Reply 0

Your email address will not be published. Required fields are marked *