223. എന്‍ ദൈവമേ നടത്തുകെന്നെ – En daivame nadathukenne


MALAYALAM

എന്‍ ദൈവമേ! നടത്തുകെന്നെ നീ എന്നേരവും
പാരിന്നിരുള്‍ അതൂടെ സ്വര്‍ഗ്ഗേ ഞാന്‍ ചേരും വരെ;
നിന്‍ തൃക്കൈകളാല്‍ ഈ ഭൂയാത്രയില്‍
സര്‍വ്വദാ എന്നെ താങ്ങീടേണമേ.

2

നിന്‍ കല്പനകള്‍ നിമിഷം പ്രതി ലംഘിച്ചു ഞാന്‍
ശുദ്ധാവിയെ സദാ എന്‍ദോഷത്താല്‍ ദുഃഖിപ്പിച്ചേന്‍
നീതിയില്‍ എന്നെ നിന്‍മുമ്പില്‍ നിന്നു
ഛേദിക്കാതെ നിന്‍ കൃപ നല്‍കുക.

3

എന്നാത്മ ദേഹി ദേഹം സമസ്തം ഏല്‍പ്പിക്കുന്നേന്‍
നിന്‍ കൈകളില്‍ ക്ഷണംപ്രതി എന്നെ ഇന്നുമുതല്‍
വേദവാക്യമാം പാതയില്‍ക്കൂടെ
വിശുദ്ധാത്മാവു നടത്തേണമേ

4

ഞാന്‍ മണ്ണാകുന്നു എന്നോര്‍ക്കുന്നോനേ ഒന്നിനാലും
ഈ പാപിയെ ഉപേക്ഷിച്ചീടാതെ അന്‍പോടു നീ
സര്‍വ്വശക്തിയുള്ള നിന്‍ സ്നേഹത്താല്‍
സ്വര്‍ഗ്ഗത്തിലേക്കെന്നെ ആകര്‍ഷിക്ക

MANGLISH

1. En daivame nadathukenne nee enneravum
paarinnirul‍ athoote svar‍gge njaan‍ cherum vare;
nin‍ thrukkykalaal‍ ee bhooyaathrayil‍
sar‍vvadaa enne thaangeetename. ….. En daivame nadathukenne

2. nin‍ kalpanakal‍ nimisham prathi lamghicchu njaan‍
shuddhaaviye sadaa en‍doshatthaal‍ duakhippicchen‍
neethiyil‍ enne nin‍mumpil‍ ninnu
chhedikkaathe nin‍ krupa nal‍kuka…. En daivame nadathukenne

3. ennaathma dehi deham samastham el‍ppikkunnen‍
nin‍ kykalil‍ kshanamprathi enne innumuthal‍
vedavaakyamaam paathayil‍kkoote
vishuddhaathmaavu natatthename …. En daivame nadathukenne

4. njaan‍ mannaakunnu ennor‍kkunnone onninaalum
ee paapiye upekshiccheetaathe an‍potu nee
sar‍vvashakthiyulla nin‍ snehatthaal‍
svar‍ggatthilekkenne aakar‍shikka…. En daivame nadathukenne

Leave a Reply 0

Your email address will not be published. Required fields are marked *