Title | Yeshuve Pole Aakuvan |
Album | Marthoma Kristheeya Keerthanangal |
Lyricist | |
Catogory | ശുശ്രൂഷാരംഭം |
MALAYALAM
യേശുവേപ്പോലെ ആകുവാന്‍
യേശുവിന്‍ വാക്കു കാക്കുവാന്‍
യേശുവെ നോക്കി ജീവിപ്പാന്‍
ഇവയെ കാംക്ഷിക്കുന്നു ഞാന്‍
ഉറപ്പിക്കെന്നെ എന്‍ നാഥാ
നിറെക്കയെന്നെ ശുദ്ധാത്മാ
ക്രിസ്തന്‍ മഹത്വത്താലെ ഞാന്‍
മുറ്റും നിറഞ്ഞു ശോഭിപ്പാന്‍
2
ശൈശവപ്രായ വീഴ്ചകള്‍
മോശെയാലുള്ള താഴ്ചകള്‍
നീക്കുക എല്ലാം നായക
ഏകുക നിന്‍ സമ്പൂര്‍ണ്ണത -ഉറ
3
പ്രാര്‍ത്ഥനയാല്‍ എപ്പോഴും ഞാന്‍
ജാഗരിച്ചു പോരാടുവാന്‍
നിന്‍റെ സഹായം നല്കുക
എന്‍റെ മഹാ പുരോഹിതാ -ഉറ
4
വാഗ്ദത്തമാം നിക്ഷേപം ഞാന്‍
ആകെയെന്‍ സ്വന്തം ആക്കുവാന്‍
പൂര്‍ണ്ണപ്രകാശം രക്ഷകാ
പൂര്‍ണ്ണവിശ്വാസത്തെയും താ-ഉറ
5
ഭീരുത്വത്താല്‍ അനേകരും
തീരെ പിന്മാറി ഖേദിക്കും
ധീരത നല്കുകേശുവേ
വീരനാം സാക്ഷി ആക്കുകേ -ഉറ
6
വാങ്ങുകയല്ല ഉത്തമം
താങ്ങുക ഏറെ ശുദ്ധമാം
എന്നു നിന്നോടുകൂടെ ഞാന്‍
എണ്ണുവാന്‍ ജ്ഞാനം നല്കേണം -ഉറ
7
തേടുവാന്‍ നഷ്ടമായതും
നേടുവാന്‍ ദൃഷ്ടമായതും
കണ്ണുനീര്‍ വാര്‍ക്കും സ്നേഹം താ
വന്നു നിന്‍ അഗ്നി കത്തിക -ഉറ
8
കഷ്ടതയിലും പാടുവാന്‍
നഷ്ടം അതില്‍ കൊണ്‍ടാടുവാന്‍
ശക്തി അരുള്‍ക നാഥനേ
ഭക്തിയില്‍ പൂര്‍ണ്ണന്‍ ആക്കുകെ -ഉറ
9
യേശുവിന്‍കൂടെ താഴുവാന്‍
യേശുവിന്‍കൂടെ വാഴുവാന്‍
യേശുവില്‍ നിത്യം ചേരുവാന്‍
ഇവയെ കാംക്ഷിക്കുന്നു ഞാന്‍ -ഉറ
MANGLISH
Yeshuve Pole Aakuvan
yeshuvin vaakku kaakkuvaanu
yeshuve nokki jeevippaanu
ivaye kaamkshikkunnu njaanu
urappikkenne enu naathaa
nirekkayenne shuddhaathmaa
kristhanu mahathvatthaale njaanu
muttum niranju shobhippaanu
2
shyshavapraaya veezhchakalu
mosheyaalulla thaazhchakalu
neekkuka ellaam naayaka
ekuka ninu sampoornnatha -ura
3
praarththanayaalu eppozhum njaanu
jaagaricchu poraatuvaanu
ninte sahaayam nalkuka
ente mahaa purohithaa -ura
4
vaagdatthamaam nikshepam njaanu
aakeyenu svantham aakkuvaanu
poornnaprakaasham rakshakaa
poornnavishvaasattheyum thaa-ura
5
bheeruthvatthaalu anekarum
theere pinmaari khedikkum
dheeratha nalkukeshuve
veeranaam saakshi aakkuke -ura
6
vaangukayalla utthamam
thaanguka ere shuddhamaam
ennu ninnotukoote njaanu
ennuvaanu jnjaanam nalkenam -ura
7
thetuvaanu nashtamaayathum
netuvaanu drushtamaayathum
kannuneeru vaarkkum sneham thaa
vannu ninu agni katthika -ura
8
kashtathayilum paatuvaanu
nashtam athilu kondaatuvaanu
shakthi arulka naathane
bhakthiyilu poornnanu aakkuke -ura
9
yeshuvinkoote thaazhuvaanu
yeshuvinkoote vaazhuvaanu
yeshuvilu nithyam cheruvaanu
ivaye kaamkshikkunnu njaanu -ura