Title | Bhoovaasikal Sarvvarume |
Album | Marthoma Kristheeya Keerthanangal |
Lyricist | |
Catogory | ശുശ്രൂഷാരംഭം |
MALAYALAM
ഭൂവാസികള്‍ സര്‍വ്വരുമേ
സന്തോഷമുള്ള സ്വരത്തെ
കര്‍ത്താവിന്നുയര്‍ത്തുടുവിന്‍
ആനന്ദത്തോടെ വന്ദിപ്പിന്‍
2
യഹോവാ ദൈവം എന്നുമേ
നാം അല്ല അവന്‍ മാത്രമേ
നമ്മെ നിര്‍മ്മിച്ചു പാലിച്ചു
തന്‍ജനമായ് വീണ്‍ടെടുത്തു
3
തന്‍ ആലയേ പ്രവേശിപ്പിന്‍
ആനന്ദത്തോടെ സ്തുതിപ്പിന്‍
സങ്കീര്‍ത്തനങ്ങള്‍ പാടുവിന്‍
സന്തോഷത്തോടെ ഇരിപ്പിന്‍
4
തന്‍ സ്നേഹം നിത്യമുള്ളത്
തന്‍കൃപ സ്ഥിരമുള്ളത്
തന്‍ വാഗ്ദത്തങ്ങള്‍ ഒക്കെയും
എപ്പോഴും താന്‍ നിവര്‍ത്തിക്കും
MANGLISH
Bhoovaasikal Sarvvarume
santhoshamulla svaratthe
kartthaavinnuyartthutuvin
aanandatthote vandippin
2. yahovaa daivam ennume
naam alla avan maathrame
namme nirmmicchu paalicchu
thanjanamaayu veentetutthu
3. than aalaye praveshippin
aanandatthote sthuthippin
sankeertthanangal paatuvin
santhoshatthote irippin
4. than sneham nithyamullath
thankrupa sthiramullath
than vaagdatthangal okkeyum
eppozhum thaan nivartthikkum