206. ശ്രീദേവവാട്ടിന്‍കുട്ടിയേ – Shree devavaattin‍ kuttiye


MALAYALAM

ശ്രീദേവവാട്ടിന്‍കുട്ടിയേ-തിരു
പാദമെന്‍റെ ശരണം

ചരണങ്ങള്‍

1
ജീവനെ നിന്തിരു-പുണ്യരക്തമെന്ന്യേ
പാപി ഞാന്‍ രക്ഷപ്പെടാന്‍ – വേറെ
ആവതില്ലായ്കയാല്‍ സര്‍വ്വമുപേക്ഷിച്ചു
പാപിയിതാ വരുന്നേന്‍-ശ്രീ

2
ഭാരം ചുമക്കുന്ന പാപികളെ ഭവാന്‍
ചാരത്തു വന്നീടുവാന്‍-തിരു
കാരുണ്യത്താല്‍ വിളിച്ചിടുന്ന
തോര്‍ത്തിപ്പോള്‍
പാപിയിതാ വരുന്നേന്‍ -ശ്രീ

3
കാട്ടുടെ ഓടിയ – ആടിനെ നേടുവാന്‍
തേടി നീ വന്നതിനാല്‍ – പാപ
കാട്ടിന്‍ നിന്നോടി-മാ-ശ്രേഷ്ഠ ഇടയനേ
പാപിയിതാ വരുന്നേന്‍-ശ്രീ

4
പാപികളെ രക്ഷചെയ്തതിന്നായി നീ
ശാപമൃത്യു സഹിച്ച-ദിവ്യ
സ്നേഹ കാരുണ്യത്തെ-ചിന്തിച്ചു
ധൈര്യമായ് പാപിയിതാ വരുന്നേന്‍-ശ്രീ

5
ഒന്നിനാലും അങ്ങു ചേര്‍ന്ന അടിയാരെര
മന്നന്‍ നീ തള്ളുകയില്ലെന്നു
ചൊന്നതുമുലമീ-തിന്മ നിറഞ്ഞ മാ
പാപിയിതാ വരുന്നേന്‍-ശ്രീ

(മോശവത്സലം)

MANGLISH

Shree devavaattin‍ kuttiye-thiru
paadamente sharanam

1
jeevane ninthiru-punyarakthamennye
paapi njaanu rakshappetaanu – vere
aavathillaaykayaalu sarvvamupekshicchu
paapiyithaa varunnen-shree

2
bhaaram chumakkunna paapikale bhavaanu
chaaratthu vanneetuvaan-thiru
kaarunyatthaalu vilicchitunna
thortthippolu
paapiyithaa varunnenu -shree

3
kaattute otiya – aatine netuvaanu
theti nee vannathinaalu – paapa
kaattinu ninnoti-maa-shreshdta itayane
paapiyithaa varunnen-shree

4
paapikale rakshacheythathinnaayi nee
shaapamruthyu sahiccha-divya
sneha kaarunyatthe-chinthicchu
dhyryamaayu paapiyithaa varunnen-shree

5
onninaalum angu chernna atiyaarera
mannanu nee thallukayillennu
chonnathumulamee-thinma niranja maa
paapiyithaa varunnen-shree

(moshavathsalam)

Leave a Reply 0

Your email address will not be published. Required fields are marked *