149. പിളന്നൊരു പാറയേ – Pilarnnoru Paaraye

MALAYALAM
MANGLISH
MALAYALAM

പിളന്നൊരു പാറയേ
നിന്നില്‍ ഞാന്‍ മറയട്ടെ;
തുറന്ന നിന്‍ ചങ്കിലേ
രക്തം ജലം പാപത്തെ
നീക്കി സുഖം നല്കട്ടേ,
മുറ്റും രക്ഷിക്ക എന്നെ.

2
കല്പന കാത്തീടുവാന്‍
ഒട്ടും പ്രാപ്തനല്ലെ ഞാന്‍,
വൈരാഗ്യം ഏറിയാലും
കണ്ണുനീര്‍ ചൊരിഞ്ഞാലും
വന്നിടാ പാപനാശം
നീ താന്‍ രക്ഷിക്ക വേണം.

3
വെറും കൈയായ് ഞാനങ്ങു
ക്രൂശില്‍ മാത്രം നമ്പുന്നു,
നഗ്നന്‍ ഞാന്‍, നിന്‍ വസ്ത്രം താ
ഹീനന്‍ ഞാന്‍, നിന്‍ കൃപ താ
മ്ലേച്ഛനായ് വരുന്നിതാ
സ്വച്ഛനാക്കു രക്ഷകാ.

4
എന്നിലോടുന്നീ ശ്വാസം
വിട്ടെന്‍ കണ്‍ മങ്ങും നേരം
സ്വര്‍ല്ലോക ഭാഗ്യം ചേര്‍ന്നു
നിന്നെ ഞാന്‍ കാണുന്നന്നു
പിളര്‍ന്നൊരു പാറയേ,
നിന്നില്‍ ഞാന്‍ മറയട്ടെ.

(റവ.റ്റി.കോശി)

MANGLISH

Pilarnnoru paaraye Ninnil njaan marayatte
Thuranna nin changile Raktham jalam paapathe
Neekki sukham nalkatte Muttum rakshikka enne

Kalpana kaatheeduvan Ottum praapthanalle njan
Vairagyam eriyaalum Kannuneer chorinjaalum
Vanneeda paapa nasam Nee thaan rakshikka venam

Verum kaiyai njaan’angu Krushil maathram nambunnu
Nagnan njaan nin vasthram thaa
Heenan njaan nin krupa thaa
Mlechanai varunnitha Swachanaakku rakshaka

Ennilodunnee’swasam Vitten kan mangum neram
Swarloka bhaagyam chernnu Ninne njaan kaanu’nna’nnu
Pilarnnoru paraye Ninnil njaan marayatte

Leave a Reply 0

Your email address will not be published. Required fields are marked *