07. ആത്മാവേ ഉണരുകനേരം – Aathmaave Unarukaneram

Aathmaave Unarukaneram
Title

Aathmaave Unarukaneram

AlbumMarthoma Kristheeya Keerthanangal
Lyricist
Catogoryപ്രഭാത കീർത്തനങ്ങൾ

MALAYALAM

 1. ആത്മാവേ ഉണരുകനേരം – പുലരുന്നതിനകമേ ഞാന്‍ ദൈവിക കര്‍മ്മനിയമങ്ങള്‍-ചെയ്വതിനുഴറീടുക വേഗം

 2. അര്‍ക്കനുദിച്ചുവരുന്നല്ലോ പാര്‍ക്കരുതേ പരമാത്മാവിന്‍ പക്കലണപ്പാന്‍ പൂജകളെ വെക്കമൊരുക്കുക പുലര്‍കാലേ

 3. കാലം പോയി വൃഥാഗതമാം കാലം തവവീീടുക നീ കാലം ഇനി ശേഷിച്ചതിനെ പാലിച്ചീടുക ഫലമോടെ,

 4. കാലവിളംനമരുതേ നല്‍കാലമിതെ കളയരുതേ നിന്‍ നാളവസാനിച്ചെന്നോര്‍ത്തീ നാളില്‍ ജീവിച്ചീടുക നീ

 5. വലിയൊരുനാളു വരുന്നല്ലോ മലകളുമന്നു വിറയ്ക്കുമ്പോള്‍ ബലമൊടു നീയും നില്പതിന്നായ് ബലമുടയോനെ സ്തുതിചെയ്ക

 6. പരമപദത്തെ സ്നേഹിക്ക പരഗതിവരുവാന്‍ മോഹിക്ക പരസ്നേഹത്തെ പാലിക്ക പരമാര്‍ത്ഥം സംസാരിക്ക

 7. മനസ്സുതെളിഞ്ഞു പ്രകാശിക്ക മഹിമാത്മാവിന്‍ കണ്ണുകള്‍ നിന്‍ മനമതിലുള്ള രഹസ്യങ്ങള്‍ മറവുകള്‍ മാറ്റിക്കാക്കുന്നു.

 8. ഉണരുക മനമേ ഉണരുക പോയ്ച്ചേരുക മാലാഖമാരോ- ടുയരങ്ങളിലത്യുന്നതനങ്ങുച്ചൈസ്തുതി പാഠം ചെയ്ക

 9. സൈന്യങ്ങളുടെ നാഥാ! നീ ശുദ്ധന്‍, ശുദ്ധന്‍, പരിശുദ്ധന്‍, എന്നനവരതം പാടുന്ന വൃന്ദന്ദമോടൊത്തു വണങ്ങവനെ

 10. നിദ്രയതാമെന്‍ കണ്‍കളുടെ മുദ്രയെ നീക്കുവതിന്നായി ആര്‍ദ്രത വളരെ കാട്ടിയനിന്‍ കാല്‍തളിരില്‍ പണിചെയ്യുന്നേന്‍,

 11. നിദ്രയിലീ ഞാന്‍ വീണപ്പോള്‍ ശത്രുവില്‍ നിന്നുടല്‍ കാത്തെന്നെ ഭദ്രമായിപ്പാലിച്ചൊരു നിന്‍ കാല്‍തളിരില്‍ പണി ചെയ്യുന്നേന്‍

 12. ഇരുള്‍നിരതന്നുടെ മറമുഴുവന്‍ വിരവൊടു രഹസിവലിച്ചുടനെ, ഇരു ലോകത്തില്‍ വെളിവുതരും കരമതിനെ സ്തുതി ചെയ്യുന്നേന്‍,

 13. ഗര്‍ഭഗൃഹത്തിലടഞ്ഞതില്‍ ഞാന്‍ അര്‍ഭകനായി വളര്‍ന്നപ്പോള്‍ അത്ഭുതമായ് പരിപാലിച്ച സല്‍പരനെ സ്തുതിചെയ്യുന്നേ,

 14. ദൈവപിതാവേ നിനക്കും നിന്‍ ഏകസുതന്‍ മശിഹായിക്കും, അതുപോലെ റൂഹായിക്കും സ്തുതിയുാകണമെന്നേക്കും.

MANGLISH

1. aathmaave unarukaneram – pularunnathinakame njaan‍ dyvika kar‍mmaniyamangal‍-cheyvathinuzhareetuka vegam

2. ar‍kkanudicchuvarunnallo paar‍kkaruthe paramaathmaavin‍ pakkalanappaan‍ poojakale vekkamorukkuka pular‍kaale

3. kaalam poyi vruthaagathamaam kaalam thavaveeeetuka nee kaalam ini sheshicchathine paaliccheetuka phalamote,

4. kaalavilamnamaruthe nal‍kaalamithe kalayaruthe nin‍ naalavasaanicchennor‍tthee naalil‍ jeeviccheetuka nee

5. valiyorunaalu varunnallo malakalumannu viraykkumpol‍ balamotu neeyum nilpathinnaayu balamutayone sthuthicheyka

6. paramapadatthe snehikka paragathivaruvaan‍ mohikka parasnehatthe paalikka paramaar‍ththam samsaarikka

7. manasuthelinju prakaashikka mahimaathmaavin‍ kannukal‍ nin‍ manamathilulla rahasyangal‍ maravukal‍ maattikkaakkunnu.

8. unaruka maname unaruka poyccheruka maalaakhamaaro- tuyarangalilathyunnathanangucchysthuthi paadtam cheyka

9. synyangalute naathaa! nee shuddhan‍, shuddhan‍, parishuddhan‍, ennanavaratham paatunna vrundandamototthu vanangavane

10. nidrayathaamen‍ kan‍kalute mudraye neekkuvathinnaayi aar‍dratha valare kaattiyanin‍ kaal‍thaliril‍ panicheyyunnen‍,

v11. nidrayilee njaan‍ veenappol‍ shathruvil‍ ninnutal‍ kaatthenne bhadramaayippaalicchoru nin‍ kaal‍thaliril‍ pani cheyyunnen‍

12. irul‍nirathannute maramuzhuvan‍ viravotu rahasivalicchutane, iru lokatthil‍ velivutharum karamathine sthuthi cheyyunnen‍,

13. gar‍bhagruhatthilatanjathil‍ njaan‍ ar‍bhakanaayi valar‍nnappol‍ athbhuthamaayu paripaaliccha sal‍parane sthuthicheyyunne,

14. dyvapithaave ninakkum nin‍ ekasuthan‍ mashihaayikkum, athupole roohaayikkum sthuthiyuaakanamennekkum.

Leave a Reply 0

Your email address will not be published. Required fields are marked *