04. ഉണരുകനീയെന്നാത്മാവേ – Unaruka Neeyen Athmave

Unaruka Neeyen Athmave
Title

Unaruka Neeyen Athmave

AlbumMarthoma Kristheeya Keerthanangal
Lyricistമൂത്താംപാക്കല്‍ കൊച്ചുകുഞ്ഞ്
Catogoryപ്രഭാത കീർത്തനങ്ങൾ

MALAYALAM

1
ഉണരുകനീയെന്നാത്മാവേ!
ചേരുകെന്നേശുവിന്നരികില്‍ നീ
തുണയവനല്ലാതാരുള്ളീ
ഏഴകള്‍ നമ്മെപാലിപ്പാന്‍

2
പുതിയൊരു ദിവസം വന്നതിനാല്‍-
എങ്ങെന നമ്മുടെ ജീവിതത്തെ
ഭൂതലമതിലെനയിച്ചീടേണം
ആയതറിയിക്ക താതേനാടു

3
പോയോരു ദിവസമതുപോലെ
ഭൂവിലെ വാസവുംനീങ്ങിപ്പോം
നീയതു ധ്യാനിച്ചീശങ്കല്‍
ആശ്രയം പുതുക്കണമീക്ഷണത്തില്‍

4
വീടുമില്ലാരുമില്ലൊന്നുമില്ലീ
ലോകത്തിലെനിക്കെന്നോര്‍ക്കുക നീ
വിട്ടകലും നീ ഒരുനാളില്‍
ഉണ്‍ടെന്നുതോന്നുന്ന സകലത്തേയും

5
നിത്യ സൗഭാഗ്യങ്ങളനുഭവിപ്പാന്‍
സ്വര്‍ഗ്ഗത്തില്‍നമുക്കുള്ള വീടു മതി
നിത്യജീവാമൃതമോദമണി-
ഞ്ഞപ്പന്‍റെ മടിയില്‍ വസിക്കരുതോ

6
സ്നേഹിതര്‍ നമുക്കുണ്ടു സ്വര്ഗ്ഗത്തില്‍
ദൈവത്തിന്‍ ദൂതരും പരിശുദ്ധരും
സ്നേഹംകൊണ്‍ടേശുവെ വാഴ്ത്തിപ്പാടു-
ന്നവിടെ നമുക്കും പാടരുതോ

7
ക്രിസ്തന്‍റെ കാഹളമൂതും ധ്വനി
കേള്‍ക്കുമോ ഈ ദിനമാരറിഞ്ഞു
വിശ്രമവാസത്തിലാകുമോ നാം
ഏതിനുമൊരുങ്ങുകെന്നാത്മാവേ!

(മൂത്താംപാക്കല്‍ കൊച്ചുകുഞ്ഞ്)

MANGLISH

1
Unaruka neeyen athmave cheruka yeshuvin arikil nee
thunayavan allaatharullu ezhakal namme palippaan

2
puthiyoru naal namukkananjuvannu engane naaminnu jeevichidum
khedathin thirakal aalalanjidathe yeshuve nokki naam jeevikkanam;-

3
poyoru divasam athupole bhuvile vasavum neengippom
neeyathu dhyanicheshangkal aashrayam puthukkanam’eekshanathil;-

4
veedum’illaarumi’llonnumillee lokathilenikkennorkkuka nee
vittakalum neeyoru naalil undennu thonnunna sakalatheyum;-

5
nithya’saubhagyangal anubhavippan svarggathil namukkulla veedumathi
nithya jeevamritha’moda’maninjappante madiyil vasikkarutho;-

6
snehithar namukkunde svarggathil daivathin dutharum parishuddharum
sneham kondeshuve vaazhthippadam avide namukkennum padarutho;-

7
kristhante kaahalam oothum dhvani kelkkumo ie dinam aararinju?
vishrama vasathilakumo naam ethinum orunguk’enn’aathmaave;-

Leave a Reply 0

Your email address will not be published. Required fields are marked *